Home News Breaking News ചിത്തിര ആട്ട തിരുനാൾ: ശബരിമല നട ഇന്ന്‌ തുറക്കും

ചിത്തിര ആട്ട തിരുനാൾ: ശബരിമല നട ഇന്ന്‌ തുറക്കും

Advertisement

പത്തനംതിട്ട : ചിത്തിര ആട്ട തിരുനാളിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. ശനിയാഴ്ചയാണ്‌ ശബരിമലയിൽ ചിത്തിര ആട്ട തിരുനാൾ.


വെള്ളി വൈകിട്ട് അഞ്ചിന്‌ മേൽശാന്തി ഇ ഡി പ്രസാദ് നട തുറക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ നടക്കും.


രാത്രി 10ന്‌ നട അടയ്ക്കും. മണ്ഡല മഹോത്സവത്തിനായി 16ന്‌ വീണ്ടും നട തുറക്കും. നവംബർ 17 മുതലാണ് മണ്ഡല – മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here