Advertisement
കൊച്ചി:നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിൽ മുഖ്യപ്രതിയായ സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അതേസമയം, കേസിലെ മറ്റു പ്രതികളായ നിനവ്, അമീൻ, ജോയൽ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒക്ടോബർ 11-നാണ് നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനികൂപ്പർ കാറിടിച്ച് ഇയ്യാസ്, ദേവിക, ഗോപിക എന്നീ മൂന്ന് യുവാക്കൾ മരിച്ചത്.
































