28.8 C
Kollam
Monday 19th October, 2026 | 08:36:14 PM
Home News Breaking News അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരും. ഇരുവർക്കും ജാമ്യം നിഷേധിച്ചു. 2 ദിവസം കൂടി സിജെപി നേതാക്കൾ കസ്റ്റ‍ഡിയിൽ തുടരും. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

Also Read: ബം​ഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ

ജന്തർ മന്തറിൽ ചാടിക്കയറി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും തിഹാർ ജയിലിൽ അടച്ചത്. അതിക്രമിച്ചു കടന്നതിന് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ അഞ്ച് ദിവസത്ത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മതിൽ ചാടി കടന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾ ഉൾപ്പെടെ 14 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here