28.8 C
Kollam
Monday 19th October, 2026 | 07:51:39 PM
Home News Breaking News ബം​ഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ

ബം​ഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ

ധാക്ക: ബം​ഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി. ബം​ഗ്ലാദേശ് മുൻ എയർ ചീഫ് മാർഷ്യൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ആണ് ഖത്തറിൽ പിടിയിലായത്. ബം​ഗ്ലാദേശിലെ അഴിമതിക്കേസിലാണ് നടപടി. ഇന്റർപോൾ നിർദേശപ്രകാരമാണ് ഖത്തർ അധികൃതർ ഒക്ടോബർ 15-ന് ഷെയ്ഖ് അബ്ദുൾ ഹനാനെ അറസ്റ്റ് ചെയ്തതെന്ന് ബം​ഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു.

Also Read: വിദേശവനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; ഓടയം സ്വദേശി പിടിയിൽ, സംഭവം വർക്കലയിൽ

ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷെയ്ഖ് അബ്ദുൾ ഹനാൻ ബം​ഗ്ലാദേശ് വ്യോമസേന മേധാവിയായി പ്രവർത്തിച്ചിരുന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് അബ്ദുൾ ഹനാനെ ബം​ഗ്ലാദേശ് ഭരണകൂടം പ്രതിചേർത്തിരിക്കുന്നത്. അബ്ദുൾ ഹനാന്റെ ഭാര്യയും കേസിൽ പ്രതിയാണ്. അതേസമയം, കേസെടുത്തതിന് പിന്നാലെ യാത്രാവിലക്ക് നിലനിൽക്കെ അബ്ദുൾ ഹനാൻ ബം​ഗ്ലാദേശിൽനിന്ന് കടന്നിരുന്നു. തുടർന്ന് ബം​ഗ്ലാദേശ് അധികൃതർ ഇന്റർപോളിനെ സമീപിക്കുകയായിരുന്നു.

അബ്ദുൾ ഹനാൻ 3.28 കോടി ബം​ഗ്ലാദേശി ടാക്കയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് അഴിമതി വിരുദ്ധ കമ്മീഷന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ 27.63 കോടി ബം​ഗ്ലാദേശി ടാക്കയുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നതായും അഴിമതി വിരുദ്ധ കമ്മീഷൻ പറയുന്നു. അബ്ദുൾ ഹനാന്റെ ഭാര്യ 1.91 കോടി ബം​ഗ്ലാദേശി ടാക്കയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും 32 ബാങ്ക് അക്കൗണ്ടുകളിലൂടെ സംശയാസ്പദമായ പണമിടപാടുകൾ നടത്തിയതായും കേസിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here