28.8 C
Kollam
Monday 19th October, 2026 | 07:43:51 PM
Home News Breaking News വിദേശവനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; ഓടയം സ്വദേശി പിടിയിൽ, സംഭവം വർക്കലയിൽ

വിദേശവനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; ഓടയം സ്വദേശി പിടിയിൽ, സംഭവം വർക്കലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഷഹദ് വിദേശ വനിതയെ ആക്രമിച്ചത്.

Also Read: പാലത്തിൽ വിവാദം കത്തുന്നു, തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്ത് പോലും തന്നില്ലെന്ന് സുധാകരൻ; ‘വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം’

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേ അജ്ഞാതൻ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here