30.1 C
Kollam
Monday 19th October, 2026 | 07:27:07 PM
Home News Breaking News വി ഡി സതീശൻ സർക്കാരിന്റെ പുതിയ മദ്യ നയം നവംബർ 30ന് അകം

വി ഡി സതീശൻ സർക്കാരിന്റെ
പുതിയ മദ്യ നയം നവംബർ 30ന് അകം

തിരുവനന്തപുരം. വി ഡി സതീശൻ സർക്കാരിന്റെ
പുതിയ മദ്യ നയം നവംബർ 30ന് അകം.
പുതിയ ബാറുകൾക്ക് അനുമതി നൽകാതെയും ബാറുകളുടെ ദീർഘിപ്പിച്ച സമയം കുറച്ചുമുള്ള
മദ്യനയത്തിന്റെ കരട് തയാറായി. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം മാത്രമാകും .

കഴിഞ്ഞ സർക്കാരിന്റെ നയം അനുസരിച്ച് ഹോർട്ടി വൈൻ വില്പനയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്നും ഇതു ഇടത് വിഭ്രാന്തിയാണെന്നും എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു.

( വിവിധ സംഘടനകൾ പൗര പ്രമുഖർ മുൻ മന്ത്രിമാർ, പൊതുജനങ്ങൾ എന്നിവരോടടക്കം ചർച്ച ചെയ്താണ് എക്സൈസ് വകുപ്പ് മദ്യ നയ കരട് തയ്യാറാക്കിയത്.കരട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. അത് UDF ൽ എത്തുമ്പോഴാണ് നിർണായകം.വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതിയിൽ അടക്കം പാർട്ടിയിലും മുന്നണിയിലും സമവായം ഉണ്ടാക്കണം.എൽഡിഎഫ് സർക്കാർ 0.5% മുതൽ 20% വരെ വീര്യമുള്ള മദ്യം വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും നികുതി ഘടന നിശ്ചയിച്ചിരുന്നില്ല.ഇതിൽ 10% വരെ വീര്യം ഉള്ള മദ്യത്തിന് 120%, 10 മുതൽ 20 % വരെ ഉള്ളവയ്ക്ക് 175 % ഇങ്ങനെ ബജറ്റിൽ വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്കുള്ളിലെയും മുന്നണിയിലെയും എതിർപ്പുകാരണം മുന്നോട്ടുപോകാൻ ആയിട്ടില്ല.ബാറിന്റെ പ്രവർത്തന സമയം കൂട്ടിയതും അധിക ഫീസടച്ചാൽ അർദ്ധരാത്രിക്ക് ശേഷം തുറക്കാൻ അനുമതി നൽകുന്നതുമായ തീരുമാനം മാറ്റുമ്പോൾ വ്യവസായ ടൂറിസം മേഖലകളിൽ നിന്നും ഉണ്ടാകുന്ന എതിർപ്പുകളെയും മറികടക്കണം.

കാർഷികോല്പന്നങ്ങളിൽ നിന്ന് 20 മുതൽ 30 ശതമാനം വീര്യമുള്ള ഹോർട്ടി ലിക്കർ സഹകരണ സംഘങ്ങൾ വഴി ഉത്പാദിപ്പിച്ചു വിൽക്കാനുള്ള അനുമതിയും LDF സർക്കാർ നൽകിയിരുന്നു.ഇതിലും നയപരമായ തീരുമാനം വരണം.


നിലവിലുള്ള ചട്ടമനുസരിച്ച് ഹോർട്ടിവൈൻ വില്പനയ്ക്ക് ആരെങ്കിലും സമീപിക്കുകയും അത് നിരസിക്കുകയും ചെയ്താൽ അവർ കോടതിയിലേക്ക് പോകാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ സർക്കാരിന് നയം പറയേണ്ടിവരും. അതുകൊണ്ട് കൂടിയാണ് മദ്യ നയ പ്രഖ്യാപനം വേഗത്തിൽ ആക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here