26.1 C
Kollam
Wednesday 16th September, 2026 | 05:36:00 AM
Home News Breaking News മണ്ണുത്തിയില്‍ 17 കാരന് മദ്യം നല്‍കിയ ബാറിനെതിരെ പരാതി നല്‍കി അമ്മ  , കേസടുത്ത് പോലീസ്

മണ്ണുത്തിയില്‍ 17 കാരന് മദ്യം നല്‍കിയ ബാറിനെതിരെ പരാതി നല്‍കി അമ്മ  , കേസടുത്ത് പോലീസ്

തൃശ്ശൂര്‍. മണ്ണുത്തിയില്‍ 17 കാരന് മദ്യം നല്‍കിയ സംഭവത്തില്‍ ബാറിനെതിരെ കേസടുത്ത് പോലീസ്. മണ്ണുത്തിയിലെ മയൂര ബാറിന്റെ ഉടമയ്‌ക്കെതിരെയാണ്  പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയതിനെതിരെയാണ് കേസ്. 

ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്കാണ് 17 കാരനും മറ്റൊരു സുഹൃത്തും കൂടി ബാറില്‍ മദ്യപിക്കാന്‍ എത്തിയത്. മദ്യപിച്ച് ലക്കുകെട്ട ശേഷം  ഇരുവരും തമ്മില്‍ വാക്കേറ്റവും പരസ്പരം കയ്യേറ്റവും ഉണ്ടായി. ഇതോടെ ബാറിൽ നിന്ന് ഇറങ്ങിയ 17കാരന്‍ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. സംശയം തോന്നിയ പോലീസ് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് മനസ്സിലായത്. ഇതോടെയാണ് മദ്യം നല്‍കിയ ബാറിനെതിരെ കേസെടുത്തത്. 17 കാരന്റെ അമ്മയുടെ പരാതിയിലാണ് ബാറിനെതിരെ കേസ് എടുത്തിട്ടുള്ളത്. 

ബാറില്‍ വച്ച് പതിനേഴുകാരനുമായി സംഘർഷം ഉണ്ടാക്കിയ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്