27 C
Kollam
Tuesday 1st September, 2026 | 10:57:39 PM
Home News Kerala ലഹരി പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ കാറിടിച്ചുകയറ്റികൊലപ്പെടുത്താന്‍ ശ്രമം

ലഹരി പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ കാറിടിച്ചുകയറ്റികൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം. ലഹരി പരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിന് നേരെ കാറിടിച്ചുകയറ്റി. ബൈക്കിൽ പിന്തുടർന്ന രണ്ട് പോലീസുകാരെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം റോജിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. റോജിന്റെ കാലിനും തോളെല്ലിനും പൊട്ടലുണ്ട്.

ഇന്ന് പൂജപ്പുരയിൽ വച്ച് ലഹരിയുമായി പിടിയിലായ ആളിൽനിന്നാണ് ടോമിനെ കുറിച്ച് വിവരം ലഭിച്ചത്. പൊലീസിന്റെ തന്നെ ബൈക്കിൽ പിന്തുടരുന്നതിനിടയിലാണ് ഇരുവരെയും പ്രതി ആൾട്ടോ കാർ ഇടിച്ച് വീഴ്ത്തിയത്. തുടർന്ന് നിർത്തിയ കാർ വീണ്ടും പിന്നോട്ട് എടുത്ത് വന്നു ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്ന. ഇതിനിടെ റോജിന്റെ കാലിൽ കൂടി കാർ കയറിയിറങ്ങി. പിന്നാലെ ടോം കാറിൽ തന്നെ രക്ഷപെടുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here