30.1 C
Kollam
Tuesday 29th September, 2026 | 11:41:00 AM
Home News Kerala ചാനൽ ലൈവിൽ യുവതിയെ അധിക്ഷേപിച്ചെന്ന കേസ്,യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം

ചാനൽ ലൈവിൽ യുവതിയെ അധിക്ഷേപിച്ചെന്ന കേസ്,യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം

കൊച്ചി. യൂട്യൂബ് ചാനൽ ലൈവിൽ യുവതിയെ അധിക്ഷേപിച്ചെന്ന കേസ്. യൂട്യൂബർ തൊപ്പി എന്ന നിഹാദിന് മുൻകൂർ ജാമ്യം. മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. നേരത്തെ മഞ്ചേരി സെഷൻസ് സ്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്

തൊപ്പി നേരിട്ട് അശ്ലീല പരാമർശം നടത്തിയതായി വ്യക്തമല്ലെന്ന് കോടതി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും നൽകണം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം

വിചാരണ കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുത് എന്നും ഉപാധി

LEAVE A REPLY

Please enter your comment!
Please enter your name here