30.1 C
Kollam
Tuesday 29th September, 2026 | 12:00:21 PM
Home News Kerala തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം പുറത്തുവരുന്നു; പഴയകാട് കോൺഗ്രസ് നിലനിർത്തി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഫലം പുറത്തുവരുന്നു; പഴയകാട് കോൺഗ്രസ് നിലനിർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുതുടങ്ങി. തിരുവനന്തപുരം പഴയകാട് വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി സി.എസ്. സുനിൽ 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ലീല ഗോവിന്ദൻ 105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിലാണ്.
റാന്നി പഞ്ചായത്ത് ബ്ലോക്ക് പടി വാർഡിൽ യുഡിഎഫിലെ രമ്യ എം. നായർ അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് അംഗം ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി 18 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here