30.7 C
Kollam
Tuesday 29th September, 2026 | 01:42:27 PM
Home News Breaking News കോട്ടയം തൃക്കൊടിത്താനത്ത് യുഡിഎഫ് എംഎൽഎയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു

കോട്ടയം തൃക്കൊടിത്താനത്ത് യുഡിഎഫ് എംഎൽഎയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു

കോട്ടയം: ഉപതെരഞ്ഞെടുപ്പ്‌ നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ്‌ യുഡിഎഫിൽനിന്ന്‌ തിരിച്ചുപിടിച്ചു. യുഡിഎഫിലെ വിജയ്‌ ജോസ്‌ മാരേട്ടിനെ 2140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ പരാജയപ്പെടുത്തിയത്‌. എൽഡിഎഫ്‌ സ്ഥാനാർഥി മഞ്ജു സുജിത്ത്‌ 16280 വോട്ടുനേടി. വിജയ് ജോസ് മാരേട്ട് 14140 വോട്ടും ബിജെപിയിലെ എ മനോജ്‌ 3993 വോട്ടും നേടി.

യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിലാണ് ജയം. മഞ്ജു സുജിത്ത്‌ ജില്ലാ പഞ്ചായത്ത്‌ മുൻ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.

ചിറ്റൂർ എംഎൽഎ സുമേഷ് അച്യൂതന്റെ വാർഡിലും എൽഡിഎഫ് ജയിച്ചിരുന്നു. ചിറ്റൂർ – തത്തമംഗലം നഗരസഭയിൽ കോൺഗ്രസിലെ സുമേഷ്‌ അച്യുതൻ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി തുളസീധരനാണ് ജയിച്ചത്. എൽഡിഎഫും യുഡിഎഫും 433 വീതം വോട്ട് നേടിയപ്പോൾറുക്കെടുപ്പിലാണ് വിജയം. സുമേഷ് അച്യൂതൻ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചെയർമാനായ വാർഡിലാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here