30.1 C
Kollam
Tuesday 29th September, 2026 | 01:00:57 PM
Home News Breaking News പൊട്ടിത്തെറിക്ക് പിന്നാലെ തിരിച്ചടി; കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ പോയി

പൊട്ടിത്തെറിക്ക് പിന്നാലെ തിരിച്ചടി; കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ പോയി

തിരുവനന്തപുരം: ചിറയിന്‍കീഴ് നിയമസഭ മണ്ഡല പരിധിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്തി തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. 395 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണ് ജയിച്ചത്. 593 വോട്ടിന് കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തിന് കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യു.ഡി.എഫിന് നഷ്ടമായി. എൽ.ഡി.എഫിലെ രമ്യ തുളസി 440 വോട്ടും യു.ഡി.എഫിലെ അജന്ത ഷിജി 301 വോട്ടുമാണ് ലഭിച്ചത്.

രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കൈയാങ്കളി കോണ്‍ഗ്രസിന് വലിയ തലവേദനയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട് എം.എൽ.എയ്ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. എന്നാല്‍, പ്രദേശിക തലത്തില്‍ പാര്‍ട്ടിയിലെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here