Advertisement
മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ഒരു മാസം പിന്നിടും മുമ്പ് KSRTC കട്ടപ്പുറത്ത്.
മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള KSRTC സർവീസുകളാണ് നിറുത്തിയത്.
കൊട്ടി ഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ സർവീസുകളാണ് ഒരു മാസം പിന്നിടും മുൻപേ കട്ടപ്പുറത്ത് ആയത്.
സെപ്റ്റംബർ 26 നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുതിയ ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
എട്ട് സർവീസുകൾ ആരംഭിച്ചെങ്കിലും ഒരു മാസം പിന്നിടും മുൻപ് തന്നെ രണ്ട് സർവീസുകൾ നിറുത്തി.
ബസ് നിരന്തരമായി കേടുവരുന്നതും മറ്റൊരു ബസിന്റെ കാലാവധി തീർന്നതുമാണ് സർവീസ് നിർത്താൻ കാരണം.
പ്രശ്നങ്ങൾ പരിഹരിച്ച ശേഷം സർവീസ് ആരംഭിക്കുമെന്ന് KSRTC അധികൃതർ അറിയിച്ചു.
































