Home News Breaking News ഇടിവള കൊണ്ട് മർദ്ദനം : അടൂരിൽ 5 പ്ലസ് ടു വിദ്യാർ ത്ഥികൾക്ക് സസ്പെൻഷൻ

ഇടിവള കൊണ്ട് മർദ്ദനം : അടൂരിൽ 5 പ്ലസ് ടു വിദ്യാർ ത്ഥികൾക്ക് സസ്പെൻഷൻ

Advertisement

അടൂർ:അടൂർ ഗവ.  ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇൻസ്റ്റാഗ്രാമിലെ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ടു എന്ന തർക്കത്തെത്തുടർന്നാണ് സീനിയർ വിദ്യാർത്ഥികൾ അക്രമം നടത്തിയത്. കൊമേഴ്‌സ് ബാച്ചിലെ 16-കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി സ്കൂൾ സ്റ്റേജിന് പിന്നിലെത്തിച്ചാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്.

അക്രമികൾ വിദ്യാർത്ഥിയെ ഇടിവള (മെറ്റൽ നക്കിൾറിംഗ്) ഉപയോഗിച്ച് മുഖത്തും നെറ്റിയിലും വയറ്റിലും ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ സ്കൂളിലെ ശുചിമുറിയിൽ പൂട്ടിയിടുകയും ചെയ്തു.

മർദ്ദനത്തിൽ മുഖത്തും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അടൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റാഗിംഗിന്റെ പരിധിയിൽ ഉൾപ്പെടുത്തി ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here