29.8 C
Kollam
Friday 6th November, 2026 | 01:50:31 PM
Home News Breaking News രാഹുലിനെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ; ഇന്ത്യ സഖ്യത്തിൽ പോര് മുറുകുന്നു

രാഹുലിനെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ; ഇന്ത്യ സഖ്യത്തിൽ പോര് മുറുകുന്നു

Advertisement

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി പരിഹാസവുമായി ആം ആദ്മി പാർട്ടി (എഎപി). രാഹുലിനെ ‘പപ്പു’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റർ എക്സിൽ പങ്കുവച്ചാണ് എഎപി രാഷ്ട്രീയ പോര് കടുപ്പിച്ചത്. കോൺഗ്രസും എഎപിയും ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിലെ രണ്ട് പ്രധാന കക്ഷികൾ തമ്മിലുള്ള ഭിന്നത പരസ്യമായ പോരിലേക്ക് നീങ്ങുകയാണ്. പഞ്ചാബാണ് ഇരുപാർട്ടികളും തമ്മിലുള്ള വാക്പോരിന് വേദിയാകുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപാനിയെന്ന് വിശേഷിപ്പിച്ച രാഹുലിന്റെ പരാമർശമാണ് എഎപിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റർ പാർട്ടി എക്സിലൂടെ പുറത്തുവിട്ടത്. രാഹുൽ പതിവായി തായ്‌ലൻഡ് സന്ദർശിക്കുന്നതെന്തിനാണെന്ന ചോദ്യവും പോസ്റ്ററിലൂടെ എഎപി ഉയർത്തുന്നുണ്ട്. രാഹുലിന്റെ മുൻകാല പ്രസംഗങ്ങളിലെ വിവാദ പരാമർശങ്ങളും പരിഹാസരൂപത്തിൽ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഉരുളക്കിഴങ്ങ് ഇട്ടാൽ സ്വർണം ലഭിക്കും’ എന്ന തരത്തിലുള്ള പരാമർശങ്ങളും ഇതിലുണ്ട്.

https://x.com/AamAadmiParty/status/2118008477197140273?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2118008477197140273%7Ctwgr%5E6c3a8ddbf201dc1ef2fd2fb55e0bb3f3b99c87a4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Findia%2Fpolitics%2F2026%2F11%2F06%2Faap-rahulgandhi-bhagwant-mann-punjab-liquor-row.html

LEAVE A REPLY

Please enter your comment!
Please enter your name here