Advertisement
വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ അതിഥികളായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം തൃഷയും. ആന്ധ്രയിലെ രാഷ്ട്രീയനേതാവും വ്യവസായിയുമായ അനിൽ റെഡിയുടെ മകളുടെ വിവാഹത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
ചെന്നൈ ലീലാ പാലസിൽ നടന്ന വിവാഹസത്കാരത്തിലാണ് ഇവർ പങ്കെടുത്തത്.
വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയാണ് വധൂവരന്മാരെ ആശീർവദിച്ചത്. ബൊക്കെയുമായെത്തിയ ഇരുവരും ഒന്നിച്ച് വേദിയിലേക്ക് കയറി. വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. പിന്നാലെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെ ഉള്ളവർക്കൊപ്പം വിജയ്‌യും തൃഷയും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ചടങ്ങിൽ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ഗൗതം അദാനിക്കുമൊപ്പം വിജയ് സദസ്സിൽ ഇരിക്കുന്നതും കാണാമായിരുന്നു. വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ അടുത്ത ബന്ധുവും വൈഎസ്ആർ കോൺഗ്രസ് കുടുംബാംഗവുമാണ് വൈ എസ് അനിൽ റെഡ്ഡി.




























