26.3 C
Kollam
Saturday 17th October, 2026 | 11:46:43 AM
Home News Breaking News പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ ഡ്യൂട്ടിക്കിടയിൽ മദ്യപാനം; ഡോക്ടർ അബോധാവസ്ഥയിൽ; സസ്പെൻഷൻ

പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ ഡ്യൂട്ടിക്കിടയിൽ മദ്യപാനം; ഡോക്ടർ അബോധാവസ്ഥയിൽ; സസ്പെൻഷൻ

പൂനെ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ മെഡിക്കൽ ഓഫീസർക്ക് സസ്പെൻഷൻ. വൈശ്യന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. വൈഭവ് മാസ്കെയെയാണ് സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 16ന് മുനിസിപ്പൽ കമ്മീഷണർ ഡോ. വിജയ് സൂര്യവൻഷി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയും ഡോക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തു.

പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ മദ്യപിച്ച് ബോധമില്ലാതെ ഡോ. വൈഭവ് മാസ്‌കെ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മേശയിൽ മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കമ്മിഷണർ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഡോക്ടർ മദ്യപിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നുമാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.

വീഡിയോയെക്കുറിച്ചും സംഭവത്തെക്കുറിച്ചും വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ സ്ഥലത്തുണ്ടാകണമെന്നും അന്വേഷണത്തിന് സഹകരിക്കണമെന്നും ഡോക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here