പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിലയ്ക്കലിലെത്തി. ദേവസ്വം മന്ത്രി കെ. മുരളീധരനൊപ്പമാണ് അദ്ദേഹം നിലയ്ക്കലിൽ എത്തിയത്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ്,ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, ആൻ്റോ ആൻ്റണി എംപി മറ്റ് ജനപ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടാ യിരുന്നു
തുടർന്ന് പമ്പയിലെ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടക്കും. വൈകിട്ടോടെ സന്നിധാനത്തെത്തുന്ന മുഖ്യമന്ത്രി, അവിടെയുള്ള ഒരുക്കങ്ങളും പരിശോധിച്ച ശേഷം ദർശനം നടത്തും.

































