26.3 C
Kollam
Saturday 17th October, 2026 | 11:08:09 AM
Home News Local വിസ്റ്റാഡോം കോച്ച് സര്‍വീസ് തുടങ്ങും, കോച്ച് പ്രേമചന്ദ്രന്‍റെയോ,കൊടിക്കുന്നിലിന്‍റെയോ,അതോ കേന്ദ്ര സര്‍ക്കാരിന്‍റെയോ

വിസ്റ്റാഡോം കോച്ച് സര്‍വീസ് തുടങ്ങും, കോച്ച് പ്രേമചന്ദ്രന്‍റെയോ,കൊടിക്കുന്നിലിന്‍റെയോ,അതോ കേന്ദ്ര സര്‍ക്കാരിന്‍റെയോ


കൊല്ലം. പ്രകൃതിഭംഗി ആസ്വദിച്ച് വിദേശടൂറിലെന്നപോലെ യാത്ര ചെയ്യാന്‍ ദക്ഷിണ റെയിൽവേയുടെ ആദ്യ വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്നു.കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽവേ പാതയിലൂടെയാണ് സര്‍വീസ്. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു സർവീസ്. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നീണ്ട വർഷത്തെ ശ്രമഫലമായാണ് ഇത്തരം ഒരു സർവീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹവും കൊടിക്കുന്നില്‍ സുരേഷ് എംപി ശ്രമിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കിയതെന്ന് അദ്ദേഹവും പത്രപ്രസ്താവന നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇത് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണവും വികസനശൈലിയുമാണെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.


ട്രെയിൻ നമ്പർ: 16327/16328 മധുര – ഗുരുവായൂർ – മധുര എക്സ്പ്രസിലാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുന്നത്
2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും
വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്ന ദിവസങ്ങൾ: വ്യാഴം, വെള്ളി, ശനി, ഞായർ
ട്രെയിൻ നമ്പർ: 16328 ഗുരുവായൂർ – മധുര എക്സ്പ്രസ്
2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും


വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുന്ന ദിവസങ്ങൾ: വെള്ളി, ശനി, ഞായർ, തിങ്കൾ.
കൊല്ലം- പുനലൂർ- ചെങ്കോട്ട റെയിൽവേ പാതയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറും. സംഗതി അനുഭൂതിദായകവും പുരോഗമന പരവുമാണെങ്കിലും ഇതാരുടെ പേരില്‍ ചാര്‍ത്തുമെന്നറിയാതെ രാഷ്ട്രീയനേതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here