26.7 C
Kollam
Saturday 17th October, 2026 | 10:18:01 AM
Home News Breaking News പിണറായി അല്ല പാർട്ടിയെന്ന് ഓര്‍ക്കണം,സിപിഎം കൊല്ലം ജില്ലാ വിശാല കമ്മിറ്റി യോഗം

പിണറായി അല്ല പാർട്ടിയെന്ന് ഓര്‍ക്കണം,സിപിഎം കൊല്ലം ജില്ലാ വിശാല കമ്മിറ്റി യോഗം

കൊട്ടാരക്കര.പിണറായി മാത്രമല്ല പാർട്ടിയെന്ന് കൊല്ലം ജില്ലാ വിശാല കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ. പാർട്ടിക്ക് മുകളിൽ അല്ല ആരും. പാർട്ടി വ്യക്തി കേന്ദ്രീകൃതമായി. ഇത് മനസിലാക്കി തിരുത്താൻ നേതൃത്വത്തിലെ ആർക്കുo കഴിഞ്ഞില്ല

വീണയുടെ പ്രവർത്തികൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. മകൾക്കായി വാദിക്കുമ്പോൾ ഇഎംഎസിൻ്റെ പാർട്ടിയാണ് ഇതെന്ന് പിണറായി ഓർക്കണമായിരുന്നുവെന്നും പ്രതിനിധികൾ. സർക്കാരിനെ തിരുത്താൻ പാർട്ടിക് കഴിയാഞ്ഞതാണ് ദയനീയ പരാജയത്തിൻ്റെ കാരണം. പിരിക്കാൻ മാത്രം ജനങ്ങളുടെ അടുത്ത് പോയിട്ട് കാര്യം ഇല്ല

പിരിക്കാൻ മാത്രം ജനങ്ങളുടെ അടുത്ത് ജനം ചെല്ലുന്ന രീതി മാറണം. പാർട്ടി സെക്രട്ടറിയ്ക്ക് ഔചിത്യമില്ല. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്ന് പ്രതിനിധികൾ.ഭാര്യക്ക് സീറ്റു നല്‍കിയതടക്കം സ്വാർത്ഥ താല്പര്യങ്ങളാണ് കണ്ണൂരിലെ പരാജയത്തിന് കാരണം. തോൽവി അന്വേഷിച്ച് താഴെ തട്ടിലോട്ട് അല്ല പോകേണ്ടത്

നേതാക്കൾ തോൽവി അന്വേഷിച്ച് താഴെ തട്ടിലോട്ട് പോകണ്ടേ. ചെയ്ത കാര്യങ്ങൾ ഓർത്താൽ മതിയെന്നും പരിഹാസം

LEAVE A REPLY

Please enter your comment!
Please enter your name here