ആലപ്പുഴ. ദേശീയപാതയിൽ അരൂർ മുതൽ ഓച്ചിറ വരെ നിർമ്മാണം നടക്കുന്ന ഭാഗത്ത് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് 133 സുരക്ഷാ വീഴ്ചകൾ .സുരക്ഷാവീഴ്ചയുണ്ടെന്ന് വകുപ്പ് കണ്ടെത്തിയ സ്ഥലത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു.
96 കിലോമീറ്റർ ദൂരത്താണ് ദേശീയപാത നിർമ്മാണ കമ്പനിയും കരാർ കമ്പനികളും വലിയ സുരക്ഷാ വീഴ്ചകൾ വരുത്തിയിരിക്കുന്നത്.ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ ഉള്ളത് അരൂർ മുതൽ മാരാരിക്കുളം കളിത്തട്ട് വരെയുള്ള ഭാഗത്താണ്.60 സുരക്ഷാ വീഴ്ചകളാണ് ഇവിടെ മാത്രം കണ്ടെത്തിയത്. പരിശോധന റിപ്പോർട്ട് ആലപ്പുഴ ജില്ലാ കളക്ടർക്ക് കൈമാറി.
































