27.8 C
Kollam
Wednesday 4th November, 2026 | 08:37:08 PM
Home News Kerala നിയന്ത്രണം വിട്ട മിനിലോറി ശരീരത്തില്‍ കയറിഇറങ്ങി വീട്ടമ്മക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട മിനിലോറി ശരീരത്തില്‍ കയറിഇറങ്ങി വീട്ടമ്മക്ക് ഗുരുതര പരിക്ക്

Advertisement

തിരുവനന്തപുരം.നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.വീട്ടമ്മയുടെ ശരീരത്തിലൂടെ മിനി ലോറി കയറിയിറങ്ങി.പാങ്ങപ്പാറ സ്വദേശിനി നിഷയ്ക്കാണ് (50) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്

2.40 ഓടെ പാങ്ങപ്പാറ പാലത്തിനു സമീപം ആയിരുന്നു അപകടം.ആറ്റിങ്ങലിൽ നിന്നും ബസ്സിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട മിനിലോറി ഇടിക്കുകയായിരുന്നു

ഇടിയിൽ ലോറിയുടെ അടിയിൽപ്പെട്ട നിഷയുടെ ശരീരത്തിൽ കൂടി കയറിയിറങ്ങി.നാട്ടുകാരും ശ്രീകാര്യം പോലീസും ചേർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here