ഇടുക്കി. ചിന്നക്കനാലിനെ ഭീതിയിലാക്കിയ കാട്ടാന ചക്കകൊമ്പനെ ബുധനനാഴ്ച്ച മയക്കുവെടി വെക്കുമെന്ന് സൂചന.. മുന്നോടിയായി ചിന്നകനാൽ പഞ്ചായത്തിലെ 6 വാർഡുകളില് ബുധനാഴ്ച്ച ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികൾക്ക് നാളെ മുതല് ചിന്നകനാലിലേക്ക് പ്രവേശനമില്ല.. ഇതിനിടെ റേഡിയോ കോളർ ധരിപ്പിച്ച് അവിടെ തന്നെ വിടുന്നതിനെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്..
മിഷൻ ചക്കകൊമ്പനുള്ള നടപടികള് ജില്ലാ ഭരണകൂടം ശക്തമാക്കി.. ബുധനാഴ്ച്ച നിരോധനാജ്ഞ പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം.. ഡ്രോണ് അടക്കമുള്ലവക്ക് നിരോധനം ഇങ്ങനെ പോകുന്നു മുൻ കരുതലുകള്‍. പിടികൂടേണ്ട ചക്ക കൊമ്പനെ ഓരോ സ മയത്തും നരിക്ഷിക്കുന്നുണ്ട് വനപാലകർ.. ദൗത്യസംഘത്തില് മോത്തം നൂറുപേരുണ്ട്.. ഇതില്‍ 22 പേര് വയനാട്ടില് നിന്ന്.. രാവിലെ എട്ടുമണിയോടെയാണ് രണ്ട് കുങ്കിയാനകള് വയനാട്ടില് നിന്നെത്തിയത് വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ മയക്കു വെടി വെക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്.
റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം. നാളെ കുങ്കികൾ പ്രദേശത്തു പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്‌ഥലത്ത് എത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്‌ചയോ മയക്കു വെടി വെക്കും. ഇതിനിടെ ഇന്ന് പുലർച്ച ബി എൽ റാം ചുടുകാട് ഭാഗത്ത് ജനവാസ മേഖലയിൽ ചക്കകൊമ്പൻ എത്തി. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടായിരുന്നു .
റേഡിയോ കോളർ ഘടിപ്പിച്ച് ആനയേ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സിപിഐ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു
കോൺഗ്രസിലെ ഒരു വിഭാഗത്തിനും പ്രതിക്ഷേധമുണ്ട്.. നാളെ മുതല് ഇവരും റോഡിലിറങ്ങാനാണ് സാധ്യത































