30.5 C
Kollam
Sunday 27th September, 2026 | 11:35:31 AM
Home News Kerala ആറളത്തെ ഭീതിയിലാക്കിയ കണ്ണൂർ മഖ്‌നയെ പിടികൂടാൻ ദൗത്യം തുടങ്ങി

ആറളത്തെ ഭീതിയിലാക്കിയ കണ്ണൂർ മഖ്‌നയെ പിടികൂടാൻ ദൗത്യം തുടങ്ങി

കണ്ണൂര്‍.ആറളത്തെ ഭീതിയിലാക്കിയ കണ്ണൂർ മഖ്‌നയെ പിടികൂടാൻ ദൗത്യം തുടങ്ങി.
വിക്രമും ഭരതും ആറളത്തെത്തി… ഉണ്ണികൃഷ്ണനും ഉടൻ എത്തും.

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീഷണിയായ കെ.എം വൺ ആനയെ പിടികൂടാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും കഴിഞ്ഞ ദിവസം ആറളത്ത് എത്തിച്ചു. വയനാട്ടിൽ നിന്നുള്ള കുങ്കിയാന ഉണ്ണികൃഷ്ണനെയും ഉടൻ എത്തിക്കും.

ഉൾവനത്തിലുള്ള ആനയെ കണ്ടെത്താന്നുള്ള വനംവകുപ്പിൻ്റെ തെരച്ചിൽ തുടരുകയാണ്. ആനയെ ജനവാസമേഖലയ്ക്ക് അടുത്തെത്തിച്ച ശേഷമാകും മയക്കുവെടി വയ്ക്കുക.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷ
ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ക്രാളിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കി.
ആനയുടെ ആക്രമണത്തെ തുടർന്ന് ആറളത്ത് ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഓപ്പറേഷൻ മഖ്‌നയ്ക്ക് വനംവകുപ്പ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here