29.6 C
Kollam
Monday 2nd November, 2026 | 06:53:26 PM
Home News Kerala ബൈക്ക് യാത്രക്കാര്‍ക്കുനേരെ കാട്ടാന ആക്രമണം

ബൈക്ക് യാത്രക്കാര്‍ക്കുനേരെ കാട്ടാന ആക്രമണം

Advertisement

മലപ്പുറം വഴിക്കടവിനടുത്ത് തേൻ പാറക്ക് സമീപം കിട്ടാന റോഡിലിറങ്ങി. ആനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാർ ബൈക്ക് റോഡിൽ നിർത്തി ഓടി രക്ഷപ്പെട്ടു.
രാവിലെ ഏഴു മണിയോടെയാണ് കാട്ടാന റോഡിലെത്തിയത്. കാട്ടാന ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യാത്രക്കാർ രക്ഷപെട്ടതോടെ അരിശം പൂണ്ട
ആന ബൈക്കിൽ ചവിട്ടിയ ശേഷം സമീപത്തെ വനത്തിലേക്ക് കയറി പോയി. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു.