30.1 C
Kollam
Saturday 31st October, 2026 | 11:43:09 AM
Home News Breaking News അഞ്ചു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 102 പേർക്ക് ജീവൻ നഷ്ടമായി,പരിഹാരത്തിന് ആലോചനപോലുമില്ലാതെ അധികൃതര്‍

അഞ്ചു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 102 പേർക്ക് ജീവൻ നഷ്ടമായി,പരിഹാരത്തിന് ആലോചനപോലുമില്ലാതെ അധികൃതര്‍

Advertisement

കോഴിക്കോട്.സംസ്ഥാനത്ത് കാട്ടാന ആക്രമണം പരിഹാരമില്ലാത്ത ഭീഷണിയായിതുടരുന്നു. അഞ്ചു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 102 പേർക്ക് ജീവൻ നഷ്ടമായി. 145 പേർക്ക് പരിക്കേറ്റു. മരണത്തിലും പരിക്കിലും ജില്ലകളിൽ മുന്നിൽ നിൽക്കുന്നത് പാലക്കാടും ഇടുക്കിയും വയനാടും.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ പേടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

കാട്ടാന ആക്രമണത്തിൽ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 102 ജീവനുകൾ. 145 പേർക്ക് പരിക്കേറ്റു. 2022-23 മുതൽ 2026 ഒക്ടോബർ 20 വരെയുള്ള കണക്കുകളാണിത്.
മരണസംഖ്യയിൽ പാലക്കാടാണ് മുന്നിൽ. 25 പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇടുക്കിയിൽ 21 പേരും വയനാട്ടിൽ 19 പേരും മരിച്ചു.
പരിക്കേറ്റവരുടെ എണ്ണത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. 31 പേർക്ക് പരിക്കേറ്റു. വയനാട്ടിൽ 28 പേർക്കും ഇടുക്കിയിൽ 27 പേർക്കും പരിക്കേറ്റു.
വർഷം തിരിച്ചുള്ള കണക്കിലും ആശങ്ക ഒഴിയുന്നില്ല. 2022-23ൽ 27 പേർ മരിച്ചപ്പോൾ 33 പേർക്ക് പരിക്കേറ്റു. 2023-24ൽ 22 മരണവും 25 പേർക്ക് പരിക്കുമുണ്ടായി. 2024-25ൽ 19 മരണവും 32 പേർക്ക് പരിക്കുമാണ് റിപ്പോർട്ട് ചെയ്തത്.
2025-26ൽ 22 പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ 20 വരെ മാത്രം 12 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു.
ജനവാസ മേഖലകളിലേക്ക് കാട്ടാനകളിറങ്ങുന്നതും മനുഷ്യജീവനുകൾ നഷ്ടമാകുന്നതും തുടരുമ്പോൾ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്. വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here