25.5 C
Kollam
Monday 28th September, 2026 | 06:46:04 AM
Home News Kerala ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു,ട്രെയിൻ ആനകളുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ചു

ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു,ട്രെയിൻ ആനകളുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ചു

പാലക്കാട്.കേരള- തമിഴ്നാട് അതിർത്തിയിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു.അർധരാത്രി പുതുപ്പതി റെയിൽവേ ട്രാക്കിൽ ആണ് ദാരുണ അപകടം.മംഗളുരു–ചെന്നൈ എക്സ്പ്രസ് ഇടിച്ചാണ് അപകടം.ട്രെയിൻ ഇടിച്ച് ആനകളുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ചു

ചാവടിപ്പാറ ജനവാസമേഖലയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം.അപകടത്തിന് പിന്നാലെ ട്രെയിൻ 20 മിനിറ്റോളം വനമേഖലയിൽ നിർത്തിയിട്ടു.കേരള–തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്.റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും അപകടം. മേഖലയിൽ ആനകൾമുൻപും ട്രെയിൻ ഇടിച്ച് ചരിഞ്ഞിട്ടുണ്ട്

റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത്