25.8 C
Kollam
Saturday 10th October, 2026 | 09:01:13 AM
Home News Kerala വടശ്ശേരിക്കര ടൗണിൽ കാട്ടാന കൂട്ടം,രാത്രികാല യാത്രക്കാരും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത

വടശ്ശേരിക്കര ടൗണിൽ കാട്ടാന കൂട്ടം,രാത്രികാല യാത്രക്കാരും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത

പത്തനംതിട്ട. വടശ്ശേരിക്കര ടൗണിൽ കാട്ടാന കൂട്ടം. വടശ്ശേരിക്കര -കുമ്പളത്താമൺ റോഡിലൂടെ സഞ്ചരിച്ച് കല്ലാർ നദി കടന്നാണ് ആന ടൗൺ ഭാഗത്തേക്ക് എത്തിയതെന്നാണ് നിഗമനം. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൂട്ടത്തെ കാട്ടിലേക്ക് തുരത്തി

കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളുടെ സമീപത്തും കാട്ടാന കൂട്ടം എത്തിയിരുന്നു. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ചു.സ്ഥലത്ത് കാട്ടാന സാന്നിധ്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. രാത്രികാല യാത്രക്കാരും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.