27.6 C
Kollam
Friday 21st August, 2026 | 09:55:50 PM
Home News Breaking News ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്. ആങ്ങമൂഴി സ്വദേശിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളം ടൗണിലെ ബാറിൽ വച്ചായിരുന്നു ആക്രമണം.

Also Read: ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

പ്രതി രാജപ്പന്റെ ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ചാണ് ആങ്ങമൂഴി സ്വദേശിയായ സുഹൃത്തിനെ വെട്ടി പരിക്കേപ്പിൽപ്പിച്ചത്. ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജപ്പനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here