പത്തനംതിട്ട.പോലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.മലയാലപ്പുഴ വെട്ടൂർ സ്വദേശി35 വയസുള്ള അമൽ സുരേന്ദ്രനാണ് അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ക്രൂരമായി മർദ്ദിച്ചതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം 14ന് അമൽ ഓടിച്ചിരുന്ന വാഹനം പ്രദേശവാസിയുടെ വാഹനത്തിൽ തട്ടിയിരുന്നു. ഇത് വധശ്രമകേസാക്കി മാറ്റാൻ പോലീസ് ശ്രമിച്ചതായും കുടുംബം പറയുന്നു.
അപകടം കൊട്ടേഷൻ ആണെന്ന് പറഞ്ഞായിരുന്നു പോലീസ് മർദ്ദനമെന്നും യുവാവിന്റെ മാതാവ് ആരോപിച്ചു. സുഹൃത്തുക്കൾക്കുൾപ്പെടെ വാട്സാപ്പിൽ മെസ്സേജ് അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമൽ അപകടനില തരണം ചെയ്തു.




































