27.2 C
Kollam
Thursday 8th October, 2026 | 02:41:15 AM
Home News Breaking News പോക്സോ കേസിൽപ്പെട്ട സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്‌താംകോട്ട പോലീസിൻ്റെ ക്രൂരമർദ്ദനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയം തകർന്നതായി പരാതി

പോക്സോ കേസിൽപ്പെട്ട സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്‌താംകോട്ട പോലീസിൻ്റെ ക്രൂരമർദ്ദനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയം തകർന്നതായി പരാതി


ശാസ്‌താംകോട്ട:പോക്സോ കേസിൽപ്പെട്ട സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്‌താംകോട്ട പോലീസിൻ്റെ ക്രൂരമർദ്ദനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയം തകർന്നതായി പരാതി.അടൂർ സ്വദേശിയായ 23 കാരനാണ് പരാതിക്കാരൻ.

ആഴ്ചചകൾക്ക് മുമ്പ് ഇയ്യാളുടെ ഇളയ സഹോദരൻ ശാസ്‌താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ പ്രതിയായിരുന്നു.ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് അടൂരിലെ വീട്ടിലെത്തിയ പോലീസ് സഹോദരനെ കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.പ്രതി എവിടെയെന്ന്
തനിക്കറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസുകാർ കാറിലിട്ട് ക്രൂരമായി മാർട്ടിക്കുകയായിരുന്നു.

നാഭിയിലേറ്റ മർദ്ദനമാണ് ജനനേന്ദ്രിയം തകരാൻ കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി,പോലീസ് കംപ്ലയിൻ്റ് അതോറിറ്റി ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.അതിനിടെ പരാതിയിൽ നിന്നും യുവാവിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.