അർജന്റീന ജഴ്സിയിൽ ലിയോണൽ മെസി തന്റെ അവസാന മത്സരത്തിന് ബുധനാഴ്ച ഇറങ്ങുന്നു. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. 21 വർഷം നീണ്ട ഫുട്ബോൾ കരിയറിലെ 208-ാം മത്സരത്തോടെയാണ് ഇതിഹാസ താരം വിടവാങ്ങുന്നത്. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ് മത്സരം.
ലോകകപ്പിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിക്കായി അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണ് വിടവാങ്ങൽ മത്സരമൊരുക്കിയത്. എസ്റ്റാഡിയൊ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ എൺപതിനായിരത്തിലേറെ കാണികൾ 39-കാരനായ ഇതിഹാസതാരത്തിന്റെ അവസാനകളി കാണാനെത്തും. 2022-ലെ ഖത്തർ ലോകകപ്പ് ജയിച്ച ടീം അർജന്റീന ടീമംഗങ്ങളും കുടുംബാംഗങ്ങളും സ്റ്റേഡിയത്തിലുണ്ടാവും.
അര്‍ജന്റീനയ്ക്ക് ഇത് വെറുമൊരു മത്‌സരം മാത്രമല്ല ഫുട്‌ബോള്‍ ചരിത്രത്തിനും. ബ്യൂണസ് അയേഴ്‌സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. ഇതിഹാസ താരത്തിന്റെ ജന്‍മ നാടിനോടുള്ള 21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രണയകഥയിലെ അവസാന അധ്യായം ആണ്.
‘അർജന്റീനയ്ക്കായി എല്ലാം സമർപ്പിച്ചു. ഇനിയൊന്നും നൽകാനില്ല. മികവുറ്റ യുവതാരങ്ങൾ കടന്നുവരുന്നു. അവർക്ക് അവസരം ഒരുക്കണം’ ഓഗസ്റ്റിൽ തന്റെ വിരമിക്കൽ കുറിപ്പിൽ അദ്ദേഹം പറഞ്ഞിരുന്നു.
































