26.5 C
Kollam
Saturday 21st November, 2026 | 09:57:24 AM
Home News Breaking News കൊല്ലം വഴി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ; പുനലൂർ, കൊട്ടാരക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പ്; ടിക്കറ്റ് ബുക്കിങ് ഉടൻ

കൊല്ലം വഴി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ; പുനലൂർ, കൊട്ടാരക്കര സ്റ്റേഷനുകളിൽ സ്റ്റോപ്പ്; ടിക്കറ്റ് ബുക്കിങ് ഉടൻ

Advertisement

കൊല്ലം: ശബരിമല തീർഥാടകർക്ക് ആശ്വാസമായി ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽപാതയിലൂടെ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. തെലങ്കാനയിലെ ചാർലപ്പള്ളിയിൽനിന്നും മഹാരാഷ്ട്രയിലെ നന്ദേഡിൽനിന്നും കൊല്ലത്തേക്കാണ് ശബരിമല സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ടിക്കറ്റ് ബുക്കിങ് വരുംദിവസങ്ങളിൽ ആരംഭിക്കും.

ശബരിമല തീർഥാടകരുടെ പ്രധാന യാത്രാമാർഗങ്ങളിലൊന്നാണ് ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽപാത. ആര്യങ്കാവ്, പുനലൂർ, പത്തനംതിട്ട വഴി റോഡ് മാർഗം പമ്പയിലെത്തുന്ന തീർഥാടകർക്ക് പുതിയ സർവീസുകൾ ഏറെ പ്രയോജനപ്പെടും. ഏകദേശം 30 മുതൽ 35 ശതമാനം വരെ തീർഥാടകർ ഈ പാത ഉപയോഗിച്ചാണ് ശബരിമലയിലെത്തുന്നതെന്നാണ് കണക്ക്.

പുനലൂർ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്ന തീർഥാടകർക്ക് റോഡ് മാർഗം പമ്പയിലെത്താം. പുനലൂരിൽനിന്ന് പമ്പയിലേക്കും എരുമേലിയിലേക്കും കെഎസ്ആർടിസി ബസ് സർവീസുകളുമുണ്ട്. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് പമ്പയിലേക്ക് പോകുന്നവർക്കും പുതിയ ട്രെയിനുകൾ സൗകര്യമാകും.

തിരുപ്പതി, തിരുവണ്ണാമല തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്കും സർവീസുകൾ പ്രയോജനപ്പെടുത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here