Home News Breaking News കടലിൽ കാണാതായവരെ കിട്ടിയോ…?.. അകത്തായിട്ടും പരിഹാസം; പിടിയിലായ ശേഷവും പോലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

കടലിൽ കാണാതായവരെ കിട്ടിയോ…?.. അകത്തായിട്ടും പരിഹാസം; പിടിയിലായ ശേഷവും പോലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിൽ നിന്നാണ്  കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ട് മണിക്കാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ കണ്ണൂരിലെ അപ്പാർട്ട്മെൻ്റിലേയ്ക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. ഡിസിസി പ്രസിഡൻ്റ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിൽ കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here