28.6 C
Kollam
Wednesday 16th September, 2026 | 06:12:18 PM
Home News Breaking News ഫോണെവിടെ.., റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

ഫോണെവിടെ.., റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍ .തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ്‌ ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയെങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്…

ആഭ്യന്തര മന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ റിമാന്റിൽ കഴിയുന്ന അർജുൻ ആയങ്കിയെ അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ സൈബർ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ ആയെങ്കിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹ പരിശോധന സമയത്ത് പോലിസ് കസ്റ്റഡിയിൽ എടുത്തതാണെന്നും വ്യാജ തെളിവ് ഉണ്ടാക്കാനാണു ശ്രമമമെന്നും പ്രതിഭാഗം വാദിച്ചു.

മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈയിൽ വെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനാണ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശ്ശേരി സി ജെ എം കോടതി മൂന്നു ദിവസത്തേക്ക് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയെങ്കിയുടെ പ്രതികരണം

കീഴടങ്ങാൻ വേണ്ടി നിയമ സഹായം തേടാൻ വന്നപ്പോളാണ് തന്റെ വീട്ടിൽ നിന്നും അർജുനെ പിടികൂടിയതെന്നു അഭിഭാഷകയായ ഡെലീറ്റാ ടൈറ്റസ് പറഞ്ഞു

അർജുൻ ആയെങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. അർജുനെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടിയും പോലീസ് തുടങ്ങിയിട്ടുണ്ട്..