30.3 C
Kollam
Wednesday 7th October, 2026 | 01:36:19 PM
Home Lifestyle Entertainment ‘അന്ന’വെള്ളിത്തിരയിലേക്ക്… നിമിത്തമായത് ബത്‌ലഹേം കുടുംബ യൂണിറ്റ്

‘അന്ന’വെള്ളിത്തിരയിലേക്ക്… നിമിത്തമായത് ബത്‌ലഹേം കുടുംബ യൂണിറ്റ്

അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും നായികനായകൻമാരാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന സ്വപ്നചിത്രം ‘അന്ന’വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ടോമിച്ചൻ മുളകുപാടം ഫിലിംസാണ് കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. പുലിമുരുകന്‍റെ പത്താംവാര്‍ഷികത്തിലാണ് ടോമിച്ചൻ പുതിയ പ്രഖ്യാപനം നടത്തിയത്.

മലയാളത്തിൽ ഈയിടെ ഹിറ്റായ നിവിൻ പോളി ചിത്രം ബെത്‍ലെഹം കുടുംബയൂണിറ്റിലൂടെ അന്ന വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസ് പാടിയ ‘യവനകഥയിൽ’ എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

LEAVE A REPLY

Please enter your comment!
Please enter your name here