27.8 C
Kollam
Wednesday 7th October, 2026 | 10:55:11 PM
Home News Local കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും

കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും

തെക്കൻ മൈനാഗപ്പള്ളി.  449-ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി. എസ്.എസ്.എൽ.സി, പ്ലസ്‌ടു, ഡിഗ്രി, എം.ബി.ബി.എസ് എന്നിവയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയ അനുമോദിക്കൽ, ചികിത്സാ ധനസഹായം, ധനസഹായം എന്നിവയുടെ വിതരണവും നടന്നു. പ്രതിഭകളെ വിദ്യാഭ്യാസ

എൻ.എസ്.എസ് ട്രഷറും കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റുമായ അഡ്വ. എൻ.വി അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി മോഹനൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കുരുമ്പോലിൽ ടി.കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി കരയോഗം പ്രസിഡൻ്റ് എസ് ഓമനക്കുട്ടൻപിള്ള അധ്യക്ഷത വഹിച്ചു.

മുൻ കരയോഗം പ്രസിഡൻ്റ് പരമേശ്വരൻ പിള്ള, ട്രഷറർ രാധാകൃഷ്ണപിള്ള, വൈസ്പ്രസിഡൻ്റ് ഡോ. പ്രേമചന്ദ്രൻനായർ, യൂണിയൻ പ്രതിനിധി രാധാകൃഷ്‌ണപിള്ള, വിജയൻപിള്ള, വേണു കുട്ടൻപിള്ള, വനിതാ സമാജം പ്രസിഡൻ്റ് പൊന്നമ്മ പിള്ള, സെക്രട്ടറി സുധാകുമാരി, ട്രഷറർ ചന്ദ്രലേഖ, സരസ്വതിഅമ്മ മുതലായവർ പ്രസംഗിച്ചു സോമൻപിള്ള നന്ദി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here