ശൂരനാട് വടക്ക്. തെക്കേമുറി 456-)0 നമ്പർ ഹരിഹര വിലാസം N S S കരയോഗ മന്ദിരത്തിൽ സാമൂഹ്യ വിരുദ്ധർ അക്രമം കാട്ടുകയും N S S പതാകകൾ നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കരയോഗ അംഗങ്ങളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം ശാന്തകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വി.അനിൽ കുമാർ(താലൂക്ക് യൂണിയൻ ഭരണസമിതി അംഗം ),
പ്രദീപ് ജി എസ്(5025കരയോഗം സെക്രട്ടറി )മുരളീധരൻ നായർ, ശാന്തകുമാരി(താലൂക്ക് വനിതാ യൂണിയൻ )പ്രസന്നൻ പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ചന്ദ്രശേഖരൻ നായർ സ്വാഗതവും പ്രസന്നകുമാർ നന്ദിയും പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും എണ്ണശ്ശേരി മലനട പ്രദേശത്തെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും എല്ലാതാക്കാൻ പോലീസ്- എക്സയസ് പെട്രോളിങ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.



































