28.4 C
Kollam
Sunday 22nd November, 2026 | 10:09:52 PM
Home News Breaking News കോടതി അനുമതി,സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ തിങ്കളാഴ്ച നടക്കും

കോടതി അനുമതി,സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ തിങ്കളാഴ്ച നടക്കും

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ 11 മണിവരെയാണ് 948 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓൺലൈനായി പരീക്ഷ നടക്കുക. ജില്ലാതല മത്സരങ്ങൾ പൂർത്തിയാക്കി 86 പേരെയാണ് സ്കോളർഷിപ്പ് വിതരണത്തിനായി തെരഞ്ഞെടുക്കുക. സബ് ജില്ലാ തലത്തിൽ മികച്ച മാർക്ക് നേടിയവരാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.

പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ഇല്ലാത്തതിനാൽ കോടതിയുടെ അടുത്ത ഉത്തരവ് വരെ കാത്തിരിക്കണം. സംഘപരിവാർ പോഷക സംഘടനയായ ബാലഗോകുലത്തിൻ്റെ പ്രസിദ്ധീകരണമായ മയിൽപീലിയും അധ്യാപക സംഘടനയായ NTU വും സംയുക്തമായാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. വിവാദ പരീക്ഷ നടത്താനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ കോടതി അനുമതിയോടെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here