27.8 C
Kollam
Wednesday 7th October, 2026 | 10:32:16 PM
Home News Local വേങ്ങ ചിറക്കര മൂത്തോട്ടിൽശ്രീ മഹാദേവീ ക്ഷേത്രത്തിൽ ഉപദേശക സമിതി രൂപീകരിക്കാൻ നടപടി ഇല്ലെന്ന് പരാതി

വേങ്ങ ചിറക്കര മൂത്തോട്ടിൽശ്രീ മഹാദേവീ ക്ഷേത്രത്തിൽ ഉപദേശക സമിതി രൂപീകരിക്കാൻ നടപടി ഇല്ലെന്ന് പരാതി


ശാസ്താംകോട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കരുനാഗപ്പള്ളി ഗ്രൂപ്പിൽ, വെട്ടിക്കാട്ട് സബ് ഗ്രൂപ്പിൽപ്പെട്ട വേങ്ങ ചിറക്കര മൂത്തോട്ടിൽശ്രീ മഹാദേവീ ക്ഷേത്രത്തിൽ ഉപദേശകസമിതി രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
ഒരു പ്രത്യേക സാഹചര്യത്തിൽ 10 വർഷം മുമ്പ് ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുകയായിരുന്നു.


ക്ഷേത്രത്തിൽ ഉപദേശകസമിതി ഇല്ലാത്തത് ക്ഷേത്രത്തിൻ്റെ വികസനവും ഭരണപരവും ദൈനംദിന പ്രവർത്തനങ്ങളെയുമൊക്കെ വളരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭക്തജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഉപദേശകസമിതി രൂപീകരിക്കാൻ നടപടികൾ സ്വീകരിച്ച് തീയതി നിശ്ചയിച്ച് നോട്ടിസ് ഇട്ട ശേഷം തലേ ദിവസം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് നടത്തിയതുമില്ല.


വീണ്ടും പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ഉപദേശക സമിതി രൂപീകരിക്കാൻ വീണ്ടും നോട്ടീസ് പതിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ നിരവധി ഭക്തജനങ്ങൾ കമ്മറ്റിയാൽ ചേരാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിച്ചങ്കിലും തൊട്ട് തലേദിവസം വീണ്ടും ഉപദേശക സമിതി രൂപീകരണം മാറ്റി വച്ചു. ഇത് സംബന്ധിച്ച് കരുനാഗപ്പള്ളി അസി. കമ്മീഷണറേയും വെട്ടിക്കാട്ട് സബ് ഗ്രൂപ്പ് ഓഫീസറെയും കണ്ട് ഉപദേശക സമിതി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഇവർ ഇതിന് തയ്യാറാകുന്നില്ല എന്നാണ് പരാതി.
ഉപദേശകസമിതി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങൾ ദേവസ്വം ബോർഡ് അംഗം കെ. രാജുവിന് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here