27.8 C
Kollam
Thursday 8th October, 2026 | 12:01:19 AM
Home News Kerala ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റ്; 16 പുതിയ കോച്ചുകൾ എത്തി

ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റ്; 16 പുതിയ കോച്ചുകൾ എത്തി

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളിലെ സീറ്റുകളെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾക്ക് പരിഹാരമായി സൗകര്യപ്രദമായ ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ റെയിൽവേ എത്തിക്കുന്നു. ആദ്യഘട്ടത്തിൽ 16 പുതിയ കോച്ചുകൾ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കൈമാറി.
ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത കുത്തനെയുള്ള സീറ്റുകൾക്ക് പകരമാണ് ബക്കറ്റ് ടൈപ്പ് സീറ്റുകൾ. പുതിയ കോച്ചുകൾ എത്തുന്നതോടെ ജനശതാബ്ദിയിലെ യാത്രാദുരിതത്തിന് ആശ്വാസമാകുന്നതിനൊപ്പം വേണാട് എക്സ്പ്രസിലും കൂടുതൽ ഇരിപ്പിടങ്ങൾ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here