കണ്ണൂര്‍ തളിപ്പറമ്പില്‍ തീ കൊളുത്തി 31 കാരി മരിച്ചു. പടപ്പേങ്ങാട് സ്വദേശി പ്രവീണ മോഹനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിങ്കളാഴ്ചയാണ് പടപ്പേങ്ങാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പ്രവീണ ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല. സൈനികനാണ് പ്രവീണയുടെ ഭര്‍ത്താവ്.






























