28.3 C
Kollam
Wednesday 7th October, 2026 | 08:47:05 PM
Home Lifestyle Entertainment കിയാര–സിദ്ധാർഥ് ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു

കിയാര–സിദ്ധാർഥ് ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു


ബോളിവുഡിലെ പ്രിയ താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരുമായും സിനിമാ ലോകവുമായും പങ്കുവച്ചത്.
കിയാരയുടെയും സിദ്ധാർഥിന്റെയും കൈകളിൽ ഒരു വെളുത്ത കുഞ്ഞുസോക്‌സ് പിടിച്ച സരായയുടെ കൈ വച്ചുകൊണ്ടുള്ള ചിത്രമാണ് ദമ്പതികൾ പങ്കുവച്ചത്. ചിത്രത്തിനൊപ്പം “വീണ്ടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്‌നേഹത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു” എന്ന കുറിപ്പും നൽകി.
ചിത്രം പുറത്തുവന്നതോടെ താരദമ്പതികൾക്ക് ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here