30.3 C
Kollam
Wednesday 7th October, 2026 | 03:18:05 PM
Home News Breaking News എൽഡിഎഫിൽ പുത്തൻ പ്രവർത്തന സംസ്കാരം വേണം,പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഐ

എൽഡിഎഫിൽ പുത്തൻ പ്രവർത്തന സംസ്കാരം വേണം,പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഐ

തൃശ്ശൂർ. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഐ. എൽഡിഎഫിൽ പുത്തൻ പ്രവർത്തന സംസ്കാരം വേണം, കൂട്ടായ്മ വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.


പ്രതിപക്ഷ ഉപ നേതാവ് സംബന്ധിച്ച സിപിഐ സിപിഐഎം തർക്കം പരിഹാരമാകാതെ നീളുന്നതിനിടയിലാണ് പിന്നോട്ടില്ലെന്ന നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നത്. എൽഡിഎഫിൽ പുതിയ പ്രവർത്തനശൈലി കാലം ആവശ്യപ്പെടുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

പി എം ശ്രീ യിലെ സിപിഐ ഇടപെടൽ ബിനോയ് വിശ്വം ഓർമിപ്പിച്ചു.

എന്നാൽ ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച നിലപാടിലാണ് സിപിഐഎം .

LEAVE A REPLY

Please enter your comment!
Please enter your name here