28.1 C
Kollam
Friday 25th September, 2026 | 10:38:50 AM
Home News Kerala ഇഡി കത്തിലെ പ്രാഥമിക അന്വേഷണം,പിണറായി വിജയന് പിന്തുണ നൽകേണ്ടെന്ന് സിപിഐ

ഇഡി കത്തിലെ പ്രാഥമിക അന്വേഷണം,പിണറായി വിജയന് പിന്തുണ നൽകേണ്ടെന്ന് സിപിഐ

. ഇഡി കത്തിലെ പ്രാഥമിക അന്വേഷണത്തിൽ നിലപാട് തിരുത്താതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിണറായി വിജയന് പിന്തുണ നൽകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പിണറായി വിജയന് എതിരെയും നിലപാട് എടുക്കില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടും ഇപ്പോൾ സ്വീകരിക്കേണ്ട എന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.

അന്വേഷണം ഏതു നിലയിൽ നീങ്ങുന്നു എന്ന നിരീക്ഷിച്ച ശേഷം ആയിരിക്കും സിപിഐ തുടർനടപടികൾ സ്വീകരിക്കുക. എന്നാൽ വിഷയത്തിൽ സിപിഎം പിണറായി വിജയന് പൂർണമായ രാഷ്ട്രീയ പിന്തുണ നൽകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here