28.1 C
Kollam
Friday 25th September, 2026 | 10:48:08 AM
Home News Breaking News എറണാകുളത്ത് വന്‍ മയക്കു മരുന്നുവേട്ട… യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

എറണാകുളത്ത് വന്‍ മയക്കു മരുന്നുവേട്ട… യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎ പിടികൂടി. അഫ്‌സല്‍, ജസ്‌ന സൂസന്‍, ജൂബി എന്നിവര്‍ പിടിയിലായി. ഇവരില്‍ നിന്നും 198 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണു ബി പൈ എന്നയാള്‍ പിടിയിലായത്. ഇതും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. വീണ്ടും കൊച്ചിയില്‍ വ്യാപകമായി ലഹരിയെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.

ആലുവയില്‍ ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാരും പിടിയിലായിട്ടുണ്ട്. അസം സ്വദേശികളായ ജാബിര്‍ അലി, വഹിദുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാനെത്തുടര്‍ന്ന് ഇടയ്ക്ക് മന്ദീഭവിച്ച, ലഹരി വില്‍പ്പന ആലുവയിലും കൊച്ചി കേന്ദ്രീകരിച്ചും വീണ്ടും സജീവമാകുന്നു എന്ന രഹസ്യറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here