28.1 C
Kollam
Friday 25th September, 2026 | 10:32:36 AM
Home News Kerala ഇന്ന് മൂന്ന് ട്രയിനുകൾ വഴിതിരിച്ചുവിടും

ഇന്ന് മൂന്ന് ട്രയിനുകൾ വഴിതിരിച്ചുവിടും

20/10/2019 India, Maharashtra prospective image of two Indian train with rail between them with gloomy sky. Train to GOA. overpopulation concept

പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മൂന്ന് ട്രയിനുകൾ വഴിതിരിച്ചുവിടും. ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. ഒരു ട്രെയിൻ സർവീസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും.

കോട്ടയം വഴി തിരിച്ചുവിട്ട ട്രെയിനുകൾ :

ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.

മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എ.സി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: എറണാകുളം ജങ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കി എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കും.

യാത്ര ഭാഗികമായി റദ്ദാക്കിയ ട്രെയിൻ:

ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് (18189): ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ എറണാകുളം ജങ്ഷന് പകരം ആലുവയിൽ യാത്ര അവസാനിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here