തിരുവനന്തപുരം.പിണറായിക്ക് എതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ.നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്.ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ല.സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനം എടുത്തു
ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്യമാണെന്ന് നേത്യത്വം. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്‍ററിന്‍റെ അഡ്രസ് നല്‍കി എന്നത് വ്യക്തമാണല്ലോയെന്ന് നേതാക്കള്‍.ഇഡിയെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു
മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ ‘അന്വേഷണം നടക്കുകയല്ലേ’ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ധാരണ

































