25.8 C
Kollam
Saturday 10th October, 2026 | 10:05:59 AM
Home News Kerala കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു

കൊടകര. ദേശീയപാത പേരാമ്പ്രയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു. പോട്ട സ്വദേശി മേനാച്ചേരി വീട്ടിൽ 62 വയസ്സുള്ള ജോണിയാണ് മരിച്ചത്. വൈകിട്ട് ആറേക്കാലോടെ കൊടകര അപ്പോളോ ടയേഴ്സിന് സമീപത്തായിരുന്നു അപകടം

ചാലക്കുടി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ദേശീയ പാത മുറിച്ച് കടക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.