തിരുവനന്തപുരം.കൈക്കൂലിക്ക് തെളിവ് നൽകിയാൽ പൊതു ജനങ്ങൾക്ക്
പാരിതോഷികം അടക്കം പ്രഖ്യാപിച്ച് അഴിമതിക്കെതിരെ ജനകീയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്.
പ്രോജക്ട് സീറോ എന്ന പേരിൽ ആണ് പുതിയ പദ്ധതി. അഴിമതിക്കാരുടെ ചെവിക്ക് പിടിക്കണം …
ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി.
പ്രോജക്‌ട് സീറോ യിലൂടെ പുതിയ ചുവടുവെപ്പാണ് ആഭ്യന്തരവകുപ്പ് ഉദ്ദേശിക്കുന്നത്.
സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ, ഓഡിയോ തെളിവുകളായി വിജിലൻസിന് കൈമാറാം.
തെളിവുകൾ പരിശോധിച്ച് ശരിയെന്ന് തെളിഞ്ഞാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും.
അപ്‌ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സമ്മാനത്തുക കൈമാറുക. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.
അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിചച്ചും അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും . വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി നടത്തും. ഇതിനെല്ലാം പുറമെ
1969ൽ നിർമ്മിച്ച വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്‌കരിക്കുമെന്നും
ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജെൻസികളുടെയും യൂത്തിന്റെയും പങ്കാളിത്തം ഉൾപ്പെടെ ഉറപ്പാക്കുന്ന തരത്തിൽ വലിയ പരിഷ്കാരങ്ങളാണ് വിജിലൻസിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
കാലം മാറിയതനുസരിച്ച് അഴിമതിയിലും മാറ്റങ്ങളുണ്ട്. അതിനാൽ
സൈബർ വിജിലൻസ് യൂണിറ്റ് അടക്കം തുടങ്ങിയാണ് പ്രതിരോധം



































